Thodupuzha
കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) ഡിജിറ്റല്‍ യൂത്ത് കെയര്‍


തൊടുപുഴ: കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ യൂത്ത് കെയറിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സാജന്‍ ജോസഫ് നിര്‍വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി, സാം ജോര്‍ജ്, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബാബു വര്‍ഗീസ്, ഷാഹുല്‍ പള്ളത്തുപറമ്പില്‍, ജിന്‍സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
