Kullamav

കുളമാവ് ഡാം ടോപ്പില്‍ ഓടിക്കൊണ്ടിരുന്ന  കാര്‍ കത്തിനശിച്ചു

കുളമാവ്: കുളമാവ് ഡാം ടോപ്പില്‍ ഓടിക്കൊണ്ടിരുന്ന ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കാര്‍യാത്രികര്‍ പുറത്തിറങ്ങി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഞായറാഴ്ച രാവിലെയാണ് അപകടം. എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കയറ്റി കയറി കുളമാവ് ഡാം ടോപ്പിന് സമീപം എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങി നോക്കുന്നതിനിടയില്‍ തീ പടരുക യായിരുന്നു. മരട് കുണ്ടന്നൂര്‍ അമ്പലത്തിങ്കല്‍ ആന്റണിയും ഭാര്യയും മകളുമാണ് കാറിലുണ്ടായിരുന്നത്. ഡാമിന് കാവല്‍ നിന്ന പോലീസ് എത്തിയാണ് തീയണച്ചത്.

Related Articles

Back to top button
error: Content is protected !!