Thodupuzha

തൊടുപുഴയില്‍ വ്യാപാരവ്യവസായ  സ്ഥാപനങ്ങള്‍ അടച്ചിട്ട് ചൊവാഴ്ച്ച ഉപവാസ സമരം

തൊടുപുഴ: കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചൊവാഴ്ച തൊടുപുഴ മേഖലയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെ വ്യാപാരികള്‍ ഉപവാസ സമരം നടത്തും. അശാസ്ത്രീയമായി ടി.പി.ആര്‍ കണക്കാക്കുന്നത് അവസാനിപ്പിക്കുക, മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനും, കടയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുക, ഓണ്‍ലൈന്‍ കുത്തകള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 100 ഉം 150 ഉം പേരെയും വച്ചു പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുക, ദുരിതമനുഭവിക്കുന്ന ചെറുകിടവ്യാപാരികളെ സംരക്ഷിക്കുന്നതിന് പുതിയ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം. ഇതോട് അനുൂബന്ധിച്ച് മിനി സിവില്‍ സ്റ്റേഷനു മുന്‍വശത്ത് നടക്കുന്ന ധര്‍ണ കെ.വി.വി.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. രമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റമാരായ ജമാല്‍ മുഹമ്മദ്, സുബൈര്‍ എസ്. മുഹമ്മദ്, അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍ നായര്‍, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി താജു എം. ബി തുടങ്ങിയവര്‍ പങ്കെടുക്കും. തൊടുപുഴയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കടകള്‍ അടച്ച് സമരത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു അറിയിച്ചു.

Related Articles

Back to top button
error: Content is protected !!