Moolammattam
മൂലമറ്റത്തെ കത്തിക്കുത്ത് കേസ്; പ്രതി പിടിയില്‍


മൂലമറ്റം: മൂലമറ്റത്തെ കത്തിക്കുത്ത് കേസില്‍ പ്രതി പിടിയില്‍. വലിയപറമ്പില്‍ ഷാജി (55)യെ കുത്തി പരുക്കേല്‍പ്പിച്ച ബെല്ലാരി രാജ എന്ന പേരില്‍ അറിയുന്ന കുളമാവ് ചെറുകരപറമ്പില്‍ രാജന്‍ (38) നെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 5ന് വൈകിട്ട് മൂലമറ്റം ടൗണില്‍ വച്ചാണ് ഷാജിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി കുരുതിക്കളത്ത് ഒളിവില്‍ കഴിയുകയായിരുന്നു. സാരമായ പരുക്കേറ്റ ഷാജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുമായി തെളിവെടുപ്പ് നടത്തി ശേഷം കോടതിയില്‍ ഹാജരാക്കി. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
