Uncategorized
മുട്ടത്ത് എല്‍.ഡി.എഫ് ധര്‍ണ നടത്തി


മുട്ടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് എല്‍.ഡി.എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം ഏരിയ കമ്മറ്റി അംഗം ടി.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.എ സന്തോഷ് അധ്യക്ഷത വഹിച്ചു. ബെന്നി പ്ലാക്കൂട്ടം, എം.കെ ഷാജി, കെ.പി സുനീഷ്, ടി.എം റഷീദ്, ജോസ് മാത്യു ഈറ്റക്കുന്നേല്‍, പ്രകാശ് വരമ്പിനകത്ത്, പഞ്ചായത്ത് മെമ്പര്‍ റെജി ഗോപി എന്നിവര്‍ പ്രസംഗിച്ചു.
