Uncategorized

മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച് മുട്ടം ഗ്രാമ പഞ്ചായത്ത്

മുട്ടം ഗ്രാമ പഞ്ചായത്തില്‍ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്തെ കോവിഡ് വ്യാപന തോത് കണ്ടെത്താനും അവ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി വിവിധയിടങ്ങളില്‍ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച മുതല്‍ നടത്തി വരുന്ന ക്യാമ്പില്‍ ഇതുവരെ 304 പേരുടെ സാമ്പിളുക ശേഖരിച്ച് പരിശോധന നടത്തി. ഇതില്‍ 4 പേര്‍ക്ക് മാത്രമാണ് കോവിഡ് പോസ്റ്റീവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മുട്ടം ആരോഗ്യ കേന്ദ്രത്തിലും വ്യാഴം ശനി ദിവസങ്ങളില്‍ മാത്തപ്പാറ, ഇടപ്പള്ളി, തോട്ടുംകര എന്നിവിടങ്ങളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട്, മൂന്ന് വാര്‍ഡുകളില്‍ നിന്ന് 70 പേരും 1, 12, 13 വാര്‍ഡുകളില്‍ നിന്നായി 186 പേരും ആശുപത്രിയില്‍ 48 പേരും ടെസ്റ്റിന് വിധേയരായി. വരും ദിവസങ്ങളിലും ക്യാമ്പ് തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ പറഞ്ഞു.

ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സി ചാക്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പുകളില്‍ ഡോ. ലിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ലിന്‍സണ്‍, സാബു എന്നിവരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും പങ്കെടുത്തു. പഞ്ചായത്ത് മെമ്പര്‍മാരായ അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, മേഴ്സി ദേവസ്യ, സൗമ്യ സാജബിന്‍, ഡോളി രാജു, റെജി ഗോപി എന്നിവര്‍ വാര്‍ഡ് തലങ്ങളില്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!