Uncategorized

മുട്ടത്തും പെട്രോളിന് 100 രൂപ കടന്നു….കേരള യൂത്ത് ഫ്രണ്ട് പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി

മുട്ടം : പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനയ്ക്കെതിരെ കേരള യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കമ്മിറ്റി പെട്രോൾപമ്പിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും നികുതിയായിട്ട് സർക്കാരിന് കിട്ടുന്ന തുക വേണ്ടന്ന് വച്ചിട്ട് ജനങ്ങൾക്ക് ഇന്ധനവില കുറച്ച് നൽകുക .അതുപോലെ തന്നെ ഗാർഹിക ആവിശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയും അടിക്കടി ഉയരുന്നത് നിയന്ത്രിക്കുക.ഇങ്ങനെ ജനങ്ങളൊടുള്ള കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് കെ. റ്റി . ആഗസ്റ്റ്യൻ കള്ളികാട്ട് അവശ്യപ്പെട്ടു.

മുട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ , യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗം പൗലോസ് പൂച്ചകുഴി, ജോബി തീക്കുഴിവേലി, ഇടുക്കി ജില്ലാ സെക്രട്ടറി രഞ്‌ജിത്ത് മനപ്പുറത്ത്, മണ്ഡലം പ്രസിഡന്റ് സന്തു കടൻകവിൽ, ഷൈൻ പുറവക്കാട്ട് എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!