Thodupuzha
പെന്‍ഷന്‍കാരുടെ ചികിത്സാ പദ്ധതി നടപ്പാക്കണം: കെ.എസ്.എസ്.പി.എ


തൊടുപുഴ: യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവാക്കിയ പെന്‍ഷന്‍കാരുടെ ചികിത്സാ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി
പി.എസ്. സെബാസ്റ്റിയന്‍, വി.എ. ജോസഫ്, സി.ഇ. മൈതീന്‍ഹാജി, അല്‍ഫോന്‍സ ജോസഫ്, ജി. രാജരത്തിനം, കെ.എസ്. ഹസന്‍കുട്ടി, എം.സി. അര്‍ജുനന്‍, ഐവാന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
