പെട്രോള്‍ പാചകഗ്യാസ് വിലക്കയറ്റം: കോണ്‍ഗ്രസ് റിലേ പ്രക്ഷോഭം ആരംഭിക്കും


തൊടുപുഴ: പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ധനവിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിലേ പ്രക്ഷോഭ
സമര പരിപാടികള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. ഒമ്പതിന് യൂത്ത് കോണ്‍ഗ്രസ്, 12ന് മഹിളാകോണ്‍ഗ്രസ്, 13ന് കെ.എസ്.യു എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലത്തില്‍ ധര്‍ണ നടത്തും. പത്തിന് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍
വീടുകള്‍ക്ക് മുമ്പില്‍ രാവിലെ 10 മുതല്‍ 11 വരെ കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. 14 ന് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് മുന്‍പില്‍ രാവിലെ 10 മുതല്‍ 11 വരെ
ധര്‍ണ നടത്തും. വൈകുന്നേരം അഞ്ചുവരെ ഒപ്പു ശേഖരണവും നടത്തും. 15ന് രാവിലെ 10ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ബ്ലോക്ക് കമ്മിറ്റികള്‍ പ്രതിഷേധ ധര്‍ണ നടത്തും. 17ന് രാവിലെ 11 ന് തൊടുപുഴയില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തുമെന്നും ഡി.സി.സി അറിയിച്ചു.
