Thodupuzha

കെ.പി.എസ്.ടി.എ  ധര്‍ണ നടത്തി

തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം പുനപരിശോധിക്കുക, എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം

ഒരുക്കുക, ഗവ. പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. സജി മാത്യു, ജോയ് ആന്‍ഡ്രൂസ്, പി.എം നാസര്‍, ബിജോയ് മാത്യു, ജോളി മുരിങ്ങമറ്റം, മുഹമ്മദ് ഫൈസല്‍, ഷിന്റോ ജോര്‍ജ്, സുനില്‍ തോമസ്, സിബി കെ. ജോര്‍ജ്, ജീസ് എം. അലക്‌സ്, ജിന്‍സ് കെ. ജോസ്, അനീഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!