Thodupuzha
കെ.എസ്.യു ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു


തൊടുപുഴ: പൊതുപരീക്ഷകളില്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അജയ് പുത്തന്‍പുരയ്ക്കന്‍, ലെനിന് രാജേന്ദ്രന്, ജെറാള്‍ഡ് ജോര്‍ജ്, ഇമ്മാനുവല്‍ സോജന്, ഫ്രാന്‍സിസ് മുളയ്ക്കന്, ജിനു ജയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
