Thodupuzha
കേരള കോണ്‍ഗ്രസ് (എം) അഭിപ്രായം വ്യക്തമാക്കണം: അഡ്വ.എസ്. അശോകന്‍


തൊടുപുഴ: കേരള കോണഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) അഭിപ്രായം വ്യക്തമാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ ആവശ്യപ്പെട്ടു.
ഇടതു മുന്നണിയുമായി തുടര്‍ന്നും സഹകരിച്ചു പോകാന്‍ ആത്മാഭിമാനമുള്ള ഒരു കേരളാ കോണ്‍ഗ്രസുകാരനും കഴിയില്ല. രാഷ്ട്രീയ സദാചാരം മറക്കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ശക്തമായ താക്കീതാണ് കെ.എം മാണിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടെന്നും എസ്. അശോകന്‍ പ്രസ്താവിച്ചു.
