Thodupuzha
വനിതാ കോണ്‍ഗ്രസ് (എം) പ്രതിഷേധ സമരം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210706-WA0045.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പാചകവാതക വില വര്‍ധനവിന് എതിരെ വനിതാ കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ സമരം പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വിറക് അടുപ്പ് കത്തിച്ച് പ്രവര്‍ത്തകര്‍ പാചകം ചെയ്തു പ്രതിഷേധിച്ചു. വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലാലി ജോസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അംബിക ഗോപാലകൃഷ്ണന്, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന് പുതിയേടത്ത്, ഷെല്ലി ടോമി, ജിന്റു ജേക്കബ്, ശാന്ത പൊന്നപ്പന്, കുര്യാച്ചന് പൊന്നാമറ്റം, റോയിസണ്‍ കുഴിഞ്ഞാലില്‍, ഷിജോ തറപ്പേല്‍, വിജയ് ചേലാക്കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)