Velliyamattom
തോട്ടില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടികൂടി


വെള്ളിയാമറ്റം: ഇടമറുക് കീഴര്‍ കുത്ത് റോഡിന് സമീപത്തെ തോട്ടില്‍ നിന്ന് കോടയും വാറ്റുപകരണ ങ്ങളും പിടികൂടി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് വാറ്റു പകരണങ്ങളും കോടയും കണ്ടെത്തിയത്. മൂലമറ്റം റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന യില്‍ 200 ലിറ്റര്‍ കൊള്ളുന്ന ബാരലിലും 35 ലിറ്റര്‍ വീതം കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് കന്നാസിലുമായി വാറ്റാന്‍ പാകപ്പെടുത്തിയ 290 ലിറ്റര്‍ കോട കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കുഞ്ഞുമുഹമ്മദ്, മജീദ്.കെ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനുരാജ് പി.ആര്‍, വിഷ്ണു രാജ് കെ.എസ്, സതീഷ് പി.ആര്‍, ഖാലിദ് പി.എം., ഡെന്നി എം.വി, ഐബി പ്രിവന്റീവ് ഓഫീസര്‍ ബിജു കെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.
