സ്ത്രീപക്ഷ സാംസ്കാരിക സായാഹ്ന കൂട്ടായ്മ


തൊടുപുഴ: സ്ത്രീകളോടുള്ള ക്രൂരത
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സംസ്കാര വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സ്ത്രീപക്ഷ സാംസ്കാരിക സായാഹ്ന കൂട്ടായ്മ നടത്തി. ജില്ലാ കൺവീനർ റോയ്.ജെ .കല്ലറങ്ങാട്ട്അ അധ്യക്ഷതവഹിച്ചു.
പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. വനിത കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംബിക ഗോപാലക്യഷ്ണൻ, സംസ്കാര വേദി നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് മാറാട്ടിൽ , ശാന്ത പൊന്നപ്പൻ, ജോമി കുന്നപ്പള്ളിൽ , റോയി സൺ കുഴിഞ്ഞാലിൽ,
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാൻ സൺ
അക്കക്കാട്ട് , മാത്തുക്കുട്ടി നടുവിലേടത്ത് , ബേബി
ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: സ്ത്രീപക്ഷ സാംസ്കാരിക സായാഹ്ന കൂട്ടായ്മ കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്യുന്നു.
