Thodupuzha
ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ നടത്തി


തൊടുപുഴ: കോവിഡ്കാല ധനസഹായം നല്‍കാതെ അനീതി കാണിച്ച ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ നടപടിക്കെതിരെ സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ധര്‍ണ നടത്തി. രാവിലെ 10.30 ന് മൂന്നാറില്‍ എ.കെ. മണി, അടിമാലിയില്‍ പി.വി സ്‌കറിയ, തൊടുപുഴയില്‍ കെ.പി റോയ്, ചെറുതോണിയില്‍ പി.ഡി ജോസഫ്, കട്ടപ്പനയില്‍ തോമസ് രാജന്‍, കുമളിയില്‍ അഡ്വ. സിറിയക് തോമസ് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
