Moolammattam
ഇലപ്പള്ളിയിൽ സാമൂഹിക വിരുദ്ധർ പലചരക്കു കടയ്ക്ക് തീയിട്ടു


മൂലമറ്റം: പലചരക്കു കടയ്ക്ക് സാമൂഹിക വിരുദ്ധർ തീവച്ച തായി പരാതി. ഇലപ്പള്ളി പാത്തിക്കപ്പാറ ജോസിന്റെ പലചരക്ക് കടയ്ക്കാണ് രാത്രിയിൽ തീയിട്ടത്. ശനിയാഴ്ച രാവിലെ കടയിൽ പത്രമെടുക്കാൻ ചെന്ന ജോസിന്റെ ഭാര്യ മോളിയാണ് കടയ്ക്ക കത്ത് തീകത്തിയതായി കണ്ടെത്തിയത്. ജോസ് ഉടൻ തന്നെ കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ഷട്ടർ ഇട്ട കടയുടെ അകത്തേയ്ക്ക് ഡീസൽ ഒഴിച്ച ശേഷം പേപ്പർ കത്തിച്ചിട്ടതാണെന്നാണ് നിഗമനം. സോഡാ കുപ്പികൾ വച്ചിരുന്ന പ്ലാസ്റ്റിക് പാത്രം കത്തിയുരുകി കടയ്ക്കകത്തും പു റത്തും വീണിട്ടുണ്ട്. സോഡാ കുപ്പികൾ പൊട്ടിത്തെറിച്ചു തീ പിടിച്ചും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഡീസൽ അകത്തേയ്ക്ക് കൂടുതൽ ഒഴുകാതിരുന്നതിനാൽ വലിയ നാശനഷ്ടം ഉണ്ടായി ല്ല. ബേക്കറി സാധനങ്ങൾ, അരി ഉൾപ്പെടെ നിരവധി സാധന ങ്ങൾ കത്തിയും ഉരുകിയും നഷ്ടപ്പെട്ടിട്ടുണ്ട്.
