Uncategorized
ചെപ്പുകുളത്ത് വോയ്സ് ഓഫ് പീപ്പിള്‍ ഉദ്ഘാടനം നടത്തി


ചെപ്പുകുളം: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നോക്കം നില്ക്കുന്ന ചെപ്പുകുളം പ്രദേശത്തെ ജനങ്ങള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ രൂപം നല്കിയ വോയ്സ് ഓഫ് പീപ്പിളിന്റെ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് സാനു പി.ജോസഫ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് കൂനാനിക്കല്‍, സി.എസ്.ഐ പള്ളി വികാരി ഫാ. ജോബി ബേബി, എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റ് സുകുമാരന്‍ പുത്തന്‍പുര, സി.എസ്.ഡി.എസ് പ്രസിഡന്റ് സാബു മൈക്കിള്‍, സി.ഡി.എസ് മെംബര്‍ ഷാന്റി വിന്‍സെന്റ് എന്നിവര്‍ പഠനോപകരണം, ഭക്ഷ്യ കിറ്റ്, മരുന്ന് തുടങ്ങിയവയുടെ വിതരണോദ്ഘാടനം നടത്തി. ലിറ്റു ടോമി, പി.ആര്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
