കാതോർത്ത് : സ്ത്രീകൾക്ക് ആവശ്യമായ ഓൺലൈൻ കൺസൾട്ടേഷൻ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനം.


സ്ത്രീകൾക്ക് ആവശ്യമായ ഓൺലൈൻ കൺസൾട്ടേഷൻ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് കാതോർത്ത്.
ലഭ്യമായ സേവനങ്ങൾ:
1) ഓൺലൈൻ കൗൺസിലിംഗ്
2) നിയമസഹായം
3) പോലീസ് സഹായം
സേവനങ്ങൾക്കായി സന്ദർശിക്കൂ:
http://www.kathorthu.wcd.kerala.gov.in
സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ആവശ്യമായ കൺസലിങ്, നിയമ സഹായം , പോലീസ് സഹായം എന്നിവ ഓൺ ലൈനായി ലഭ്യമാക്കാൻ വനിതാ ശിശു വികസന വകുപ്പ് മുഖേന കാതോർത്ത് പദ്ധതി നടപ്പാക്കുന്നു.
കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്നതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ വനിത ശിശു വികസന ഓഫീസ് മുഖേന പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി മഹിള ശക്തി കേന്ദ്രയുടെ കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമാ യുള്ള ജില്ലാ തല വിഭവ കേന്ദ്രത്തിൻ്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൻ്റെ മേൽ നോട്ടത്തിലാണ് കാതോർത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. http://kathorthu.wcd.kerala.gov.in എന്ന പോർട്ടൽ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം ഒരു സേവനമോ ഒന്നിലധികം സേവനങ്ങളോ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക
Mahila shakthi kendra Idukki
94000 89619
