Thodupuzha

ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.

കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ & ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30 നകം ലഭിക്കണം. .

 

വിലാസം: കെല്‍ട്രോണ്‍നോളേജ്‌സെന്റര്‍, 2nd ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, വിമന്‍സ് കോളേജ് റോഡ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014. ഫോണ്‍ : 8137969292, 6238840883

Related Articles

Back to top button
error: Content is protected !!