Thodupuzha

കേരളം നിക്ഷേപ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൊടുപുഴ : കേരളം നിക്ഷേപ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വീറ്റിലൂടെയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ ഇടങ്ങളില്‍ ഒന്നാണ് കേരളം, അത് തുടരും. വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കുന്നു.

 

ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ നിന്ന്​ പിന്മാറുന്നതായി കിറ്റെക്​സ്​ ഗ്രൂപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ട്വീറ്റിന് വലിയ പ്രധാന്യമാണുള്ളത്. വ്യവസായങ്ങളോടുള്ള സര്‍ക്കാറിന്‍റെ നിലപാട് ദേശീയതലത്തില്‍ എത്തിക്കുകയാണ് ട്വീറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിന് മറുപടി ട്വീറ്റ് ചെയ്ത ആര്‍.പി.ജി എന്‍റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, തങ്ങള്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക സര്‍ക്കാര്‍ വളരെയധികം പിന്തുണ നല്‍കുന്നുണ്ടെന്ന് മനസിലാക്കുന്നതായും വ്യക്തമാക്കി. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളം നിക്ഷേപ സൗഹൃദമെന്ന് വ്യക്തമാക്കിയത്.ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ നിന്ന്​ പിന്മാറുന്നതായി കിറ്റെക്​സ്​ ഗ്രൂപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ട്വീറ്റിന് വലിയ പ്രധാന്യമാണുള്ളത്. വ്യവസായങ്ങളോടുള്ള സര്‍ക്കാറിന്‍റെ നിലപാട് ദേശീയതലത്തില്‍ എത്തിക്കുകയാണ് ട്വീറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

സര്‍ക്കാര്‍ വോട്ടയാടുന്നെന്ന് ആരോപിച്ചാണ് 5,000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്​സ്​ എം.ഡി സാബ​ു ജേക്കബ് കഴിഞ്ഞ ദിവസം​ വ്യക്തമാക്കിയത്. കിറ്റെക്​സിന്‍റെ കിഴക്കമ്ബലത്തെ​ കമ്ബനിയില്‍ ഒരു മാസത്തിനുള്ളില്‍ 10 പരിശോധനകളാണ് നടന്നത്​. കമ്ബനിയെ മ​ുന്നോട്ട്​ കൊണ്ട്​ പോകാന്‍ അനുവദിക്കുന്നില്ലെന്നും സാബ​ു ജേക്കബ് ആരോപിച്ചിരുന്നു.

 

സാബു ജേക്കബിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്സ് മാനേജ്മെന്‍റിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കുകയും ചെയ്തു. കൂടാതെ, വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!