Thodupuzha
തൊടുപുഴില് കെ.എസ്.യു പ്രതിഷേധ ജ്വാല നടത്തി


തൊടുപുഴ: കുട്ടികള്‍ക്കും സ്ത്രികള്ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരായി കെ.എസ്.യു നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിയിച്ചു. തൊടുപുഴയില്‍ നടന്ന പ്രതിഷേധ ജ്വാല കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ബിലാല്‍ സമദ്, സോയിമോന്‍ സണ്ണി, അനില്‍ കനകന്, കെ.എസ്.യു ജില്ലാ ഭാരവാഹികളായ അഡ്വ. ജസ്റ്റിന് ചെകിടി, സി.എസ് വിഷ്ണുദേവ് എന്നിവര്‍ പ്രസംഗിച്ചു. റഹ്മാന് ഷാജി, ജെയ്സണ്‍ തോമസ്, അഷ്ക്കര്‍ ഷെമീര്‍, ഫസല്‍ അബ്ബാസ്, ബ്ലസണ്‍ ബേബി, ക്ലമന്റ് ജോസഫ്, ഫൈസല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്കി.
