Thodupuzha
തൊടുപുഴയില്‍ ഒ.ആര്‍.സി ജില്ലാ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു


തൊടുപുഴ : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്-ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചിഡ്രന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ റിസോഴ്‌സ് സെന്റര്‍ വെങ്ങല്ലൂരില്‍ വനിതാ വ്യവസായ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിധി മനോജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാ എം.ജി, ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ കുട്ടികള്‍ക്ക് ശാരീരിക മാനസിക സാമൂഹികാരോഗ്യ വിഷയങ്ങളില്‍ വിദഗ്ധ പരിചരണം ഉറപ്പു വരുത്തുകയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ലക്ഷ്യം.
