Thodupuzha

പി.ജെ ജോസഫ്  അനുശോചിച്ചു  

തൊടുപുഴ: ആയുര്‍വേദാചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ അനുശോചിച്ചു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ഡോ. പി.കെ വാര്യര്‍. ആയുര്‍വേദത്തില്‍ നൂതന ചികിത്സാ സമ്പ്രദായത്തിനു തുടക്കം കുറിച്ചു. ആയുര്‍വേദ ചികിത്സാ രംഗത്ത് കേരളത്തിന്റെ സംഭാവനകള്‍ ലോക ജനതയ്ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഡോ. പി.കെ വാര്യര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!