Thodupuzha

ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിടാനുള്ള  തീരുമാനത്തില്‍ പ്രതിഷേധം

തൊടുപുഴ: ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ കേരള ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ബാങ്ക് വായ്പയെടുത്തും മറ്റും തുടങ്ങിയ സംരംഭങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം. രണ്ടര ലക്ഷം ബ്യൂട്ടീഷന്‍മാരേയും അവരുടെ എട്ടു ലക്ഷത്തോളം വരുന്ന ആശ്രിതരേയുമാണ് ഇത് ദുരിതത്തിലാക്കിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്യനാട് മോഹനന്‍, ജനറല്‍ സെക്രട്ടറി അംബിക വിജയന്‍, ജില്ലാ പ്രസിഡന്റ് ഡിമ്പിള്‍ വിനോദ്, സെക്രട്ടറി ഷീജ സാജു തുടങ്ങിയവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!