Thodupuzha
കിഡ്‌നി രോഗികള്‍ക്ക് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു


തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതമനുഭവിക്കുന്ന കിഡ്‌നി രോഗികള്‍ക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ് ലീലമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു മുഖ്യപ്രഭാഷണം നടത്തി. മേഴ്‌സി ദേവസ്യ, ബീന ജോര്‍ജ്, കെ,എസ്.എസ്.പി.യു കാരിക്കോട് യൂണിറ്റ് പ്രസിഡന്റ് എ.ടി ദേവസ്യ, പി.വി ജോസ്, ജോ അഗസ്റ്റിന്‍, ആമിനാ സണ്ണി, എം.ടി തങ്കച്ചന്‍, ഇസ്മായില്‍, ശിവനുണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനി സാബു, ജോസഫ് മൂലശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു
