Thodupuzha
കര്‍ക്കിടക പൂജയ്ക്ക് ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും.


തൊടുപുഴ : കര്‍ക്കിടക മാസത്തില്‍ ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5,000 ഭക്‌തര്‍ക്കായിരിക്കും അനുമതിയെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കര്‍ക്കിടക മാസ പൂജകള്‍ക്കായി ഈ മാസം 16നു നടതുറക്കും. 21 നു രാത്രിയാണു നട അടയ്‌ക്കുക. 17 മുതല്‍ ഭക്‌തരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണു പ്രവേശനം.
48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കുമാണു അനുമതി ലഭിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്കിങ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കില്ല.
