തൊടുപുഴ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച


തൊടുപുഴ: തൊടുപുഴ റോട്ടറി ക്ലബ് 2021-22 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച വൈകിട്ട് 7ന് നടുക്കണ്ടം ഐ.എം.എ ഹൗസില്‍ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റായി ഡോ. സി.വി. ജേക്കബും സെക്രട്ടറിയായി ജോബ് കെ. ജേക്കബും ട്രഷററായി ടിനി തോമസും സ്ഥാനമേല്‍ക്കും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി വിജയകുമാര്‍ ടി.ആര്‍ മുഖ്യാതിഥിയായിരിക്കും. റോട്ടറി ഡിസ്ട്രിക് 3201 ഡയറക്ടര്‍ മേജര്‍ ജനറല്‍ വിവേകാനന്ദന്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുക്കും. പ്രസിഡന്റ് ഡോ. സതീഷ് ധന്വന്തരി സ്ഥാനാരോഹണ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. റോട്ടറി ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവര്‍ണര്‍ ഹരികൃഷ്ണന്‍ കെ.എസ് നിര്‍വഹിക്കും. വെള്ളിയാമറ്റം സ്വദേശിയായ ബാലക്ഷീരകര്‍ഷകന്‍ മാത്യു ബെന്നിയെ ആദരിക്കും. റോട്ടറി കലണ്ടറിന്റെ പ്രകാശനം ഹെജി പി. ചെറിയാന്‍ നിര്‍വഹിക്കും. തൊടുപുഴ ഐ.എം.എ പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവല്‍, ഐ.എം.എ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സോണി തോമസ്, പൂമാല റോട്ടറി കമ്മ്യൂണിറ്റി കോര്‍ പ്രസിഡന്റ് അനില്‍ രാഘവന്‍, ഫെബിന്‍ ലീ. ജെയിംസ്, ഡോ. ബിജു ചെമ്പരത്തി എന്നിവര്‍ പങ്കെടുക്കും. റോട്ടറി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ 100 ഗ്രോബാഗുകള്‍ വീതം സേവ്യേഴ്‌സ് ഹോമിലും മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലും വിതരണം ചെയ്ത് നിര്‍വഹിച്ചതായി ഇവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡോ. സതീഷ്‌കുമാര്‍, ഡോ. സി.വി. ജേക്കബ്, ടിനി തോമസ്, ജോമോന്‍ വര്‍ഗീസ്, ജോബ് കെ. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
