Thodupuzha

തൊടുപുഴ നഗരത്തില്‍ ജലവിതരണം മുടങ്ങി: ജനങ്ങള്‍ വലഞ്ഞു

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയതോടെ ജനങ്ങള്‍ വലഞ്ഞു. അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്ന് വിതരണ പൈപ്പില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്നാണ് ശുദ്ധജല വിതരണം നിലച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയും പൈപ്പ് നന്നാക്കുന്നതിനുള്ള പണികള്‍ തുടരുകയാണ്. ശുദ്ധജലവിതരണം നിലച്ചതോടെ ഒട്ടേറെ മേഖലകളില്‍ പൈപ്പ് വെള്ളം കിട്ടാതെ ജനം ബുദ്ധിമുട്ടിലായി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞവരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ശുദ്ധജല വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലഅതോറിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!