കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു


രണ്ടാം മോദി സര്‍ക്കാരിന് പുതിയ മുഖം. കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ മന്ത്രിമാരായി.
കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും പ്രബലരായ നാരായണ്‍ റാണെയ്ക്കും ജ്യോതിരാദിത്യ സിന്ധ്യക്കും കാബിനറ്റ് പദവിയില്‍ കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചു. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും മന്ത്രിയായി. സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി ബംഗളൂരുവിലെ പ്രമുഖ വ്യവസായി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയോ, എംഎല്‍എയോ പോലുമില്ലെങ്കിലും വി. മുരളീധരനു പിന്നാലെ എന്‍ജിനീയറും 57-കാരനുമായ രാജീവ് കൂടി കേന്ദ്രമന്ത്രിസഭയിലെത്തി.
മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെയും അര്‍ണാബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് വാര്‍ത്താ ചാനലിന്റെയും കന്നടയിലെ സുവര്‍ണ വാര്‍ത്താ ചാനലിന്റെയും പ്രധാന ഉടമകളിലൊരാളാണ് രാജീവ് ചന്ദ്രശേഖര്‍.
പുതിയ കാബിനറ്റ് മന്ത്രിമാര്‍
1. നാരായണ റാണെ
2. സര്‍വാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാംചന്ദ്ര പ്രസാദ് സിംഗ്
6. അശ്വിനി വൈഷ്ണവ്
7 പശുപതി കുമാര്‍ പരസ്
8 കിരണ്‍ റിജുജു
9. രാജ് കുമാര്‍ സിംഗ്
10. ഹര്‍ദീപ് സിംഗ് പുരി
11. മന്‍സൂഖ് മന്‍ഡവ്യ
12. ഭൂപേന്ദ്ര യാദവ്
13. പര്‍ഷോത്തം രൂപാല
14. ജി. കിഷന് റെഡ്ഡി
15. അനുരാഗ് സിംഗ് ഠാക്കൂര്‍
പുതിയ സഹമന്ത്രിമാര്‍
16. രാജീവ് ചന്ദ്രശേഖര്‍
17. ശോഭ കരന്ത്ലജെ
18. മീനാക്ഷി ലേഖി
19. അന്നപൂര്‍ണ ദേവി
20. പ്രതിമ ഭൗമിക്
21. ജോണ്‍ ബര്‍ല
22. ഡോ. എല്‍. മുരുകന്
23. എ. നാരായണ സ്വാമി
24. പങ്കജ് ചൗധരി
25. അനുപ്രിയ സിംഗ് പട്ടേല്‍
26. ഡോ. സത്യപാല്‍ സിംഗ് ഭാഗെല്‍
27. ഭാനു പ്രതാപ് സിംഗ് വര്‍മ
28. ദര്‍ശന വിക്രം ജര്‍ദോഷ്
29. കൗശല്‍ കിഷോര്‍
30. അജയ് ഭട്ട്
31. ബി.എല്‍. വര്‍മ
32. അജയ് കുമാര്‍
33. ചൗഹാന് ദേവുസിന്‍ഹ്
34. ഭഗവന്ത് ഖുബ
35. കപില്‍ മോറേശ്വര്‍ പാട്ടീല്‍
36. ഡോ. സുഭാഷ് സര്‍ക്കാര്‍
37. ഡോ. ഭഗവത് കിഷന്റാവു കരാഡ്
38. ഡോ. രാജ്കുമാര് രഞ്ജന്‍ സിംഗ്
39. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
40. ബിഷേശ്വര് തുഡു
41. ശാന്തനു താക്കൂര്‍
42. ഡോ. മുഞ്ജപ്പാറ മഹേന്ദ്രഭായി
43. നിഷിത് പ്രമാണിക്
