Thodupuzha

ഫോര്‍മാലിന്‍ ചേര്‍ത്ത 31 കിലോ മീന്‍ പിടികൂടി

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് ദിവസങ്ങളിലായി അടിമാലിയിലും തൊടുപുഴയിലുമായി നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 31 കിലോ മീന്‍ പിടികൂടി. 20ന് തൊടുപുഴയിലെ മാവിന്‍ചുവട്, കുമ്പംകല്ല് ഭാഗങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത ചെമ്മീന്‍ പിടികൂടി. കുമ്പംകല്ല് ഭാഗത്തെ കടയില്‍ നിന്നാണ് മീന്‍ പിടികൂടി നശിപ്പിച്ചത്. ആറ് കടകളിലായി ഫോര്‍മാലിന്‍- അമോണിയാ സ്ട്രിപ്പ് ഉപയോഗിച്ച്‌ 23 സാമ്പിളുകൾ പരിശോധിച്ചു. കൃത്യമായ അനുപാതത്തില്‍ ഐസ് ഇടാത്തതിന് മാവിന്‍ചുവട്ടിലെ കടയ്ക്ക് നോട്ടീസ് നല്‍കി. 19ന് അടിമാലി, പള്ളിവാസല്‍, ആനച്ചാല്‍ ഭാഗങ്ങളിലുള്ള മീന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ 11 കിലോ മീന്‍ പിടികൂടിയിരുന്നു.ഫോര്‍മാലിന്‍ ചേര്‍ത്ത 5 കിലോ ഏട്ടകൂരി, 3 കിലോ സ്രാവ്, 3 കിലോ മണങ്ങ് എന്നീ മീനുകളാണ് പിടികൂടിയത്. ഫോര്‍മാലിന്‍- അമോണിയാ സ്ട്രിപ്പ് ഉപയോഗിച്ച്‌ 27 മീന്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ അടിമാലി ടൗണിലെ രണ്ട് കടകളില്‍ നിന്നായാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കണ്ടെത്തിയത്. തൊടുപുഴ, ഈരാറ്റുപേട്ട, മൂവാറ്റുപുഴ മേഖലകളില്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നാണ് ഈ കടക്കാര്‍ മീന്‍ വാങ്ങുന്നത്. മൊത്തകച്ചവട സ്ഥാപനങ്ങളിലടക്കം വരുംദിവസങ്ങളില്‍ പരിശോധന നടത്തും. തൊടുപുഴ ഭക്ഷ്യസുരക്ഷാ ആഫീസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷാ ആഫീസര്‍ ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!