Thodupuzha

തൊടുപുഴയില്‍ 600 ഗ്രാം കഞ്ചാവുമായി  വില്‍പനക്കാരന്‍ പിടിയില്‍

തൊടുപുഴ: 600 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കാരന്‍ പോലീസ് പിടിയിലായി. മുതലക്കോടം ശാരദകവല കുര്യകുന്നേല്‍ വീട്ടില്‍ സജി ജോര്‍ജാണ് (56) പിടിയിലായത്. സജി കഞ്ചാവ് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ 600 ഗ്രാം കഞ്ചാവുമായി ശാരദകവലയിലുള്ള വീട്ടില്‍ നിന്ന് ഇയാള്‍ പിടിയിലാവുകയായിരുന്നു. എട്ടോളം കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാര്‍, കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരന്‍, എസ്.ഐമാരായ ബൈജു പി. ബാബു, ഷാഹുല്‍ ഹമീദ്, പോലീസുകാരായ ഷംസുദീന്‍, ലെജിമോന്‍ നഹാസ്, രാജേഷ് ടി.വി, ശ്രീലത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!