Thodupuzha
മേലുകാവ് പണ്ഡിയമാവ് വളവിൽ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു.


തൊടുപുഴ :ഇന്ന് രാവിലെ മേലുകാവ് പണ്ഡിയമാവ് വളവിൽ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് .സ്ഥിരം അപകടമേഖലയാണ് ഇവിടം.
നേരത്തെ ഇരുമ്പു പൈപ്പുകളുമായി വന്ന ലോറി വീടിനു മുകളിലേക്കു മറിഞ്ഞതും ഇവിടെ വെച്ചായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.പോലീസും അഗ്നിശമന സേനാംഗങ്ങളും അപകടസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു..
