Thodupuzha

വിപുലമായ ലക്ഷ്യങ്ങളോടെ സിവില്‍ ഡിഫന്‍സ്

തൊടുപുഴ : സംസ്ഥാന സര്‍ക്കാര്‍ 2019 ലാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകരിച്ചത്. കേരളാ ഫയര്‍ & റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറലാണ് സിവില്‍ ഡിഫന്‍സിന്റെ മേധാവി. തിരുവനന്തപുരം അസ്ഥാനമായി റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും.

 

ദുരന്തനിവാരണ – അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക, പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുക എന്നിവയാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പ്രധാന ചുമതലകള്‍. കേരളത്തിലെ ഓരോ അഗ്നിരക്ഷാ നിലയങ്ങള്‍ക്ക് കീഴിലും 50 പേര്‍ക്ക് വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നല്‍കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

 

 

Related Articles

Back to top button
error: Content is protected !!