Thodupuzha
കാര്‍ഷിക കടാശ്വാസ കമ്മീഷന് അംഗം ജോസ് പാലത്തിനാലിന് സ്വീകരണം നല്കി


തൊടുപുഴ: കാര്‍ഷിക കടാശ്വാസ കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് പാലത്തിനാലിന് കേരള ലോയേഴ്സ് കോണ്‍ഗ്രസ് എം തൊടുപുഴ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. അഡ്വ.ടോം മാത്യു അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കാലാനുസൃതമായി ഭൂ നിയമങ്ങള്‍ പരിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ മധു നമ്പൂതിരി, ബിനു തോട്ടുങ്കല്‍, ജോണി പുളിക്കന്‍,എ.ജെ ജോണ്സണ്, ബെര്‍ഗ് ജോര്‍ജ്,ബോബി ജോര്‍ജ്,ആല്ഡ്രിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
