Thodupuzha

രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോയ ആംബുലൻസ് ജീപ്പിൽ ഇടിച്ച് മറിഞ്ഞു

തൊടുപുഴ:രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോയ ആംബുലൻസ് ജീപ്പിൽ ഇടിച്ച് മറിഞ്ഞു. രോഗിയായ ഉദയഗിരി പുളിക്കകുന്നേൽ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് അപകടം.വ്യാഴാച്ച വൈകിട്ട് 5ന് കുടയത്തൂർ സരസ്വതി സ്കൂൾ ജങ്ഷനിലായിരുന്നു അപകടം.റോഡരികിൽ പാർക്ക് ചെയ്തിരുന്ന 2 കാറുകൾക്കും കേട് പാട്പററികടം.തങ്കമണി സഹകരണ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആ ബുലൻസാണ് അപകടത്തിൽ പെട്ടത്.തൊടുപുഴ ഭാഗത്തേക്ക് വന്ന ആ ബുലൻസ് എതിർ വശത്തു നിന്നും വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ആബുലൻസ് ഡ്രൈവർ സന്ദീപിന് നിസാര പരിക്കേറ്റു. ആ ബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് കൊണ്ടുപോയി.

എടാട് സ്വദേശി സണ്ണിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. സമീപത്തെ വർക്ക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും അപകടത്തിൽ കേട് പാട് സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!