Thodupuzha
മൃഗക്ഷേമ അവാര്‍ഡ് 2020-21


തൊടുപുഴ : 2020-21 വര്‍ഷത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയില്‍ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പിട്ടിരിക്കുന്ന വ്യക്തികള്‍ക്കോ സംഘടകള്‍ക്കോ അപേക്ഷിക്കാം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. താല്പര്യമുളളവര് കഴിഞ്ഞ ഒരു വര്‍ഷം ഈ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം അടക്കം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, മങ്ങാട്ടുകവല, തൊടുപുഴ ഈസ്റ്റ് പി.ഒ, 685585 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം
