Thodupuzha

ഉപാസന കാവ്യകഥാവേദിയുടെ വാര്‍ഷികം നടത്തി

തൊടുപുഴ: ഉപാസന കാവ്യകഥാവേദിയുടെ ഓഗസ്റ്റ് മാസത്തെ യോഗവും പതിനെട്ടാം വാര്‍ഷികവും ഓണ്‍ലൈന്‍ ആയി നടത്തി. ഉപാസന ഡയറക്ടര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവ്യകഥവേദി പ്രസിഡന്റ് വില്‍സണ്‍ ജോണ്‍, സെക്രട്ടറി രമ പി നായര്‍ എന്നിവര്‍ കാവ്യകഥവേദിയുടെ പൂര്‍വകാലചരിത്രം പങ്കുവച്ചു.

2003 ഓഗസ്റ്റില്‍ ആരംഭിച്ച ഈ കൂട്ടായ്മയുടെ സ്ഥാപകനായ അന്നത്തെ ഡയറക്ടര്‍ ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, പ്രസിഡന്റ് കലാമന്ദിര്‍ അപ്പച്ചന്‍, സെക്രട്ടറി എം.കെ ജനാര്‍ദനന്‍ നായര്‍ എന്നിവരെ ഈ അവസരത്തില്‍ അനുസ്മരിച്ചു. വഴിത്തല ഉദയ ലൈബ്രറി പ്രസിഡന്റും ഗ്രന്ഥകാരനുമായ കെ.ആര്‍. സോമരാജന്‍ യോഗം ഉദ്ഘാടനം ചെയ്തു.

സുകുമാര്‍ അരിക്കുഴ, മധു പത്മാലയം, അനുകുമാര്‍ , സോമന്‍ കെഎസ്, അബ്ദുല്‍ കരിം ഇടവെട്ടി, കെ.പി ചന്ദ്രന്‍ കോലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!