Thodupuzha
സഹസംവിധായകന് ജയിന് കൃഷ്ണ (പി.കെ.ജയകുമാർ-45) കുഴഞ്ഞുവീണു മരിച്ചു
തൊടുപുഴ : : സഹസംവിധായകന് ജയിന് കൃഷ്ണ (പി.കെ.ജയകുമാർ-45) കുഴഞ്ഞുവീണു മരിച്ചു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി. ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.
ബി. ഉണ്ണികൃഷ്ണന്, അനില്‍ സി. മേനോന്, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി.എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.മോഹന്‍ലാലിന്റെ ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗമാണ്.