Thodupuzha
കാര്‍വാഷ് ഓണേഴ്സ് തൊടുപുഴ ഘടകം രൂപീകരിച്ചു


തൊടുപുഴ: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് കേരള തൊടുപുഴ യൂണിറ്റിന്റെ കീഴില്‍ തൊടുപുഴ ഏരിയയിലുള്ള കാര്‍വാഷ് ഓണേഴ്സിനായി ഘടകം രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോസ് എ.ജെ മുഖ്യപ്രഭാഷണം നടത്തി. കാര്‍വാഷ് ഓണേഴ്സ് പ്രസിഡന്റായി വിജയകുമാര്‍ കെ.എന്‍. (പോപ്പുലര്‍ വാട്ടര്‍ സര്‍വീസ് സ്റ്റേഷന്), സെക്രട്ടറിയായി ജോഷി ജോര്‍ജ് (ഓട്ടോജെറ്റ് കാര്‍വാഷ്), ട്രഷററായി നിഹില്‍ മോഹനന് (നീതു സര്‍വീസ് സ്റ്റേഷന്) എന്നിവരെ തെരഞ്ഞെടുത്തു.
