അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പദ്ധതി അപേക്ഷ ക്ഷണിച്ചു


തൊടുപുഴ : സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠനത്തില്‍ സമര്‍ഥരായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് പദ്ധതിയിലേക്ക് 2021 -2022 വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്.
2020-2021 വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡ് നേടിയിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വാര്‍ഷികവരുമാനം 12000 രൂപ താഴെയുള്ളവരുടെ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡ് അര പോയിന്റ് കൂടി കൂട്ടി ലഭിച്ചതായി പരിഗണിക്കുന്നതാണ്.
(ഉദാഹരണം സി ഗ്രേഡ് ലഭിച്ചവര്‍ക്ക് സി പ്ലസ്) താല്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന റവന്യൂ അധികാരികളുടെ സര്‍ട്ടിഫിക്കറ്റും ഗ്രേഡ് രേഖപ്പെടുത്തിയിട്ടുള്ള മാര്‍ക്ക് ലിസ്റ്റ്, സ്കൂള്‍ അഡ്മിഷന് പ്രകാരമുള്ള വിവരണങ്ങളും സഹിതം ആഗസ്റ്റ് 13ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക്,
മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അണ് എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറം മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഇടുക്കി സിവില്‍ സ്റ്റേഷന്, രണ്ടാം നില, കുയിലിമല എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍ നമ്പര്‍ 04862 296297
