ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് പവര്‍ സ്മാഷ് ചലഞ്ച് നടത്തി


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ജില്ലാ ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും സംയുക്താ ഭിമുഖ്യത്തില്‍ പവര്‍ സ്മാഷ് ചലഞ്ച് തൊടുപുഴ ഫോര്‍കോര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. കേരള ബാഡ്മിന്റണ്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് സൈജന് സ്റ്റീഫന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി എം.എസ്. പവനന്, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശരത്.യു. നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോസ് മഠത്തില്‍, നെറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് എന്‍. രവീന്ദ്രന്, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് സെക്രട്ടറി ബിലീഷ് സുകുമാരന്‍, അക്വാറ്റിക്സ് അസോസിയേഷന് സെക്രട്ടറി ബേബി വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ജെയ്സണ്‍ പി. ജോസഫ്, ബാഡ്മിന്റണ്‍ അസോസിയേഷന് ട്രഷറര്‍ സുധീര്‍ കുമാര്‍, വൈസ് പ്രസിഡന്റ്മാരായ ഷിജു മാത്യു, ഷമീം കാസിം, രാജേഷ് ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയേഷ് ചന്ദ്രന്, ആന്റണി ജോസഫ്, മുരളീധരന്, ദാസ്, എബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
