Thodupuzha
ബക്രീദ് പൊതുഅവധി ബുധനാഴ്ചയിലേക്ക് മാറ്റി.


തൊടുപുഴ : സംസ്ഥാനത്തെ ബക്രീദ് അവധി ചൊവ്വാഴ്ചയിൽ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. കലണ്ടറിൽ ചൊവ്വാഴ്ചയാണ് ബക്രീദ് അവധി രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച അവധിയായതിനാൽ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
