ഒളിമ്പിക്സ് താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ബാസ്ക്കറ്റ്ബോള്‍ ഫ്രീ ത്രോ ചലഞ്ച് നടത്തി


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ബാസ്ക്കറ്റ് ബോള്‍ ഫ്രീ ത്രോ ചലഞ്ചും എക്സിബിഷന് ടൂര്‍ണമെന്റും സംഘടിപ്പിച്ചു. കൊടുവേലി സാന്‍ജോസ് പബ്ലിക് സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.പി. സൂര്യകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി എം.എസ്. പവനന് മുഖ്യ പ്രഭാഷണം നടത്തി. കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറിയും കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ഡോ. പ്രിന്‍സ് കെ. മറ്റം, കോടിക്കുളം പഞ്ചായത്ത് അംഗം ഷൈനി ബെന്നി, സാന്‍ജോസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: ജോണ്സണ് വെട്ടിക്കുഴിയില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ: ജോമി, ജില്ലാ അക്വാറ്റിക് അസോസിയേഷന് സെക്രട്ടറി ബേബി വര്‍ഗീസ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ജോസ് പുളിക്കന്‍, ബ്രദര്‍ ജിത്തു, ദേശീയ ബാസ്ക്കറ്റ്ബോള്‍ താരം അമല്‍ ജെയിംസ്, ദേശീയ റെഫറി ജൂവല്‍ ജോസ്, ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി ജെസ്വിന് സജി തുടങ്ങിയവര്‍ പങ്കെടുത്തു.
