Thodupuzha
തൊടുപുഴയില്‍ കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു


തൊടുപുഴ: കാറില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പന്തപ്പള്ളില്‍ അറയ്ക്കല്‍ ബാബുവിന്റെ മകന് ബോണി ബാബുവാ (27) ണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. സഹയാത്രികന് മീങ്കുന്നം തച്ചംമണിയാട്ട് ജോണ്സണ് ജോര്‍ജി (28)നെ ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോണ്സണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബോണിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
