Thodupuzha

ബി.എം.എസ്  പ്രതിഷേധ ധര്‍ണ നടത്തി

തൊടുപുഴ: വിലക്കയറ്റം തടയുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുക, തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, കോവിഡ് വ്യാപനം തടയാന്‍ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബി.എം.എസിന്റെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ ധര്‍ണ നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.രാജേഷ്, ജോയിന്റ് സെക്രട്ടറി എ.പി.സഞ്ചു, മേഖല സെക്രട്ടറി കെ.ഷിബുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!