Thodupuzha
ബ്രദര്‍ ജോണ്‍ പയസ് കൊച്ചുപറമ്പില്‍ നിര്യാതനായി


തൊടുപുഴ: മുംബൈ സൊസൈറ്റി ഓഫ് സെന്റ് പോള്‍ സഭാംഗം ബ്രദണ്‍ ജോണ്‍ പയസ് കൊച്ചുപറമ്പില്‍ (83) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് എറണാകുളം കലൂരിലെ സെന്റ് പോള്‍സ് ഹൗസിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാരിവട്ടം കാരണക്കോടം സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയില്‍. പരേതന്‍ തൊടുപുഴ ചാലാശേരി കൊച്ചുപറമ്പില്‍ പരേതരായ പൈലി-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കുര്യന്‍ മത്തായി, ത്രേസ്യാമ്മ ജോണ്‍ പരുന്താനിയില്‍ (കലൂര്‍), പരേതരായ എം. പൈലി, ഫാ.ജോസഫ് കൊച്ചുപറമ്പില്‍ (സീനിയര്‍,കോതമംഗലം രൂപത). റവ.ഡോ.ജോസഫ് കൊച്ചുപറമ്പില്‍ (കുന്നോത്ത് സെമിനാരി) സഹോദരപുത്രനും, ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍ പൗത്രനുമാണ്.
