Thodupuzha

നിയന്ത്രണം വിട്ട കാര്‍  ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം

തൊടുപുഴ: നഗരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിയുകയും റോഡരുകിലുള്ള സ്ഥാപനത്തിലെ ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ ആനക്കൂട് കവലയിലാണ് അപകടം നടന്നത്. വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശത്തെ സ്ഥാപനത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിയുകയും സ്ഥാപനത്തിലെ ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍പോട്ട് പോയ കാറില്‍ നിന്നും തീ ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്‌നിശമനസേനയെത്തി തീയണച്ചു.

Related Articles

Back to top button
error: Content is protected !!