ഡല്‍ഹിയില്‍ പള്ളി പൊളിച്ച വിഷയത്തില്‍ കേന്ദ്രം ഇടപെടണം: ഡീന്‍ കുര്യാക്കോസ്


തൊടുപുഴ: ഡല്‍ഹി അന്തേരിയ മോറിയ പള്ളി പൊളിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ഡീന്‍ കുര്യാക്കോസും ഹൈബി ഈഡനും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തില്‍ ആരാധനയില്‍ പങ്കെടുക്കുന്നതില്‍ 90%വും മലയാളികളാണെന്നതിനാല്‍ കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുകയും വിശ്വാസ സംരക്ഷണത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെ തന്നെ പുന:സ്ഥാപിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം കഴിയുന്നതിനു മുന്‍പേ ഈ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി എം.പിമാര്‍ അറിയിച്ചു.
