Thodupuzha
അന്തര്‍ദേശീയ കടുവാദിനം; ജലച്ഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു


തൊടുപുഴ : അന്തര്‍ദേശീയ കടുവാദിനത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ ഓണ്‍ലൈന്‍ ജലച്ഛായ ചിത്രരചനാ മത്സരവിജയികള്‍ക്ക് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ചേര്‍ന്ന സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗത്തില്‍ ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഹരിലാല്‍, വി.എസ്. ബിന്ദു, ജിജി വര്‍ഗീസ്, എം.എം. മഞ്ജുഹാസന്‍, പി.എന്‍. സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനാ ഭാരവാഹികളായ നോജന്‍ തോമസ് സ്വാഗതവും, എ.പി. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
